Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you. (Matthew 7:7)

ഡബ്ലിൻ സീറോ മലബാർ യുവജന സംഗമം ഒക്ടോബർ 20 ഞായറാഴ്ച

ഡബ്ലിൻ സീറോ മലബാർ  യുവജന സംഗമം ഒക്ടോബർ 20 ഞായറാഴ്ച

ഡബ്ലിൻ സീറോ മലബാർ സഭയുടെ ആദ്യ യുവജന സംഗമവും, മരിയൻ ദിനവും, സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ (SMYM) സ്വർഗ്ഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ തിരുനാളും സംയുക്തമായി ഒക്ടോബർ 20 ഞായറാഴ്ച താല കുർബാന സെൻ്ററിൽവച്ച് ആഘോഷിക്കുന്നു.
ഡബ്ലിനിലെ എല്ലാ കുർബാന സെൻ്ററുകളിലേയും യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് പ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും. തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോർജ്ജ് ഞരളക്കാട്ട് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 5 മണിക്ക് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവധ്യ ജോർജ്ജ് ഞരളക്കാട്ട് പിതാവ് മുഖ്യകാർമികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് 2 മണിക്ക് താല Springfield St. Mark’s GAA ക്ലബ്ബിൽ പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് സ്നേഹവിരുന്നോടെ സമാപിക്കും. ക്ലാസുകൾ, മ്യൂസിക്കൽബാൻ്റ്, ജപമാല, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഈ സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകും.

യുവജന സംഗമത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതംചെയ്യുന്നതായി SMYM ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.