For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിനു പുതിയ ഭാരവാഹികൾ

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിനു പുതിയ ഭാരവാഹികൾ

ഡബ്ലിൻ:  സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ ആദ്യ സെനറ്റ്  റിയാൽട്ടോ സെൻ്റ് തോമസ് പാസ്റ്റർ സെൻ്ററിൽ നടന്നു. ഫെബ്രുവരി 9 നു രാവിലെ പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച മീറ്റിങ്ങിൻ്റെ ഉദ്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു.

യുവജനങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവും കാലഘട്ടത്തിൻ്റെ ധാർമ്മിക സൂചികകളുമാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിലേക്ക് നോക്കണം, അപരിനിലേയ്ക്ക് നോക്കണം അതുപോലെ അവനവനിലേക്ക് നോക്കണം, അങ്ങനെ ആത്മവിശ്വാസമുള്ള നല്ല തലമുറയായി മാറണം ബിഷപ്പ് ആഹ്വാനം ചെയ്തു. വിശ്വാസമാകുന്ന നല്ല അടിത്തറയിൽ പണിയപ്പെട്ടാൽ എല്ലാ ജീവിത പ്രതിസന്ധികളേയും അഭിമുഖീകരിക്കാൻ സാധിക്കും, സൗഖ്യദായകനായ പരിശുദ്ധാത്മാവിനെ ജീവിതത്തിൽനിന്ന് വിട്ടുപോകാൻ അനുവദിക്കരുത്. ഈ ജീവിതം തിരഞ്ഞെടുത്തതിൽ നമ്മുക്ക് പങ്കില്ല, പക്ഷെ എങ്ങനെ ജീവിക്കണമെന്ന് നമ്മുക്ക് തീരുമാനിക്കാം പിതാവ് യുവജനങ്ങളോട് പറഞ്ഞു

യോഗത്തിൽ SMYM ൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പ്രസിഡൻ്റായി ശ്രീ. കെവിൻ ജോസിനേയും (സോർഡ് സ്) ജനറൽ സെക്രട്ടറി ആയി ശ്രീ. ജെമിൻ ജോസഫിനേയും (ലൂക്കൻ),  ട്രഷററായി ജെഫ് കൊട്ടാരത്തേയും (താല) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡൻ്റ് സിബിൽ റോസ് സാബു (ഫിബിസ്ബോറോ), സെക്രട്ടറി മീനു ജോർജ്ജ് (സോർഡ് സ്) ഡപ്യൂട്ടി പ്രസിഡൻ്റ് അനുപ തോംസൺ (ബ്രേ).

ജോയിൻ സെക്രട്ടറി ദിവ്യ സണ്ണി (ബ്രേ), ഓർഗനൈസർ  ഐറിൻ സെബാസ്റ്റ്യൻ (ബ്ലാഞ്ചർസ് ടൗൺ), കൗൺസിലേഴ്സ്  ജെസ് ലിൻ ജോയ് (ബ്ലാക് റോക്ക്), ക്രിസ്റ്റി പയസ് (ഇഞ്ചിക്കോർ), ജെഫ്രിൻ ജോൺ (ലൂക്കൻ),

ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിളെ SMYM എക്സിക്യൂട്ടീവ് മെമ്പേഴ്സും, ആനിമേറ്റേഴ്സും ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ ക്ലമൻ്റ് പാടത്തിപറമ്പിലും, ഫാ. റോയ് വട്ടക്കാട്ടും യോഗത്തിൽ പങ്കെടുത്തു. SMYM ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, ആനിമേറ്റേഴ്സായ ജയൻ മുകളേൽ, ശ്രീമതി ലിജി ലിജോ, സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.