അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹംഗരിക്കുന്നവരെ ചിതറിച്ചു (Luke :1 :51 )

ഡബ്ലിൻ സീറോ മലബാർ സഭയിലെ മതബോധന അദ്ധ്യാപക സംഗമം സെപ്റ്റംബർ 22 ന്. ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് പങ്കെടുക്കും.

ഡബ്ലിൻ സീറോ മലബാർ സഭയിലെ മതബോധന  അദ്ധ്യാപക  സംഗമം സെപ്റ്റംബർ 22 ന്. ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് പങ്കെടുക്കും.

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിലെ മതബോധന അദ്ധ്യാപക സംഗമം ‘ക്രേദൊ” (CREDO) സെപ്റ്റംബർ 22 ന് താല സെന്റ് ആൻസ് പള്ളിയിൽ (St. Ann’s Church, Bohernabreena, Co. Dublin) വച്ച് നടത്തപ്പെടും. രാവിലെ 10 ന് ആരംഭിക്കുന്ന സംഗമം വൈകിട്ട് 4 ന് സമാപിക്കും. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യാതിഥി ആയിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ്സ് സെന്ററുകളിൽ നിന്നായി 150 ൽ പരം അദ്ധ്യാപകർ സംഗമത്തിൽ പങ്കെടുക്കും.