കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ധ്യാനം ‘MAR WALAH’ ജൂലൈ 2, 3 തീയതികളിൽ.

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ  ധ്യാനം ‘MAR WALAH’  ജൂലൈ 2, 3 തീയതികളിൽ.

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ നേത്രത്വത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന വിശ്വാസ പരിശീലന ധ്യാനം ‘MAR WALAH’ ജൂലൈ 2, 3 തീയതികളിൽ ബ്ലാക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽസ് പള്ളിയിൽ വച്ച് നടത്തപ്പെടും.

ജൂലൈ 2 തിങ്കളാഴ്ച്ച ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 8 വരെ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കും ജൂലൈ 3 ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 8 വരെ ഏഴാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

1. 2018 ജൂൺ 30 ന് മുമ്പ് PMS വഴി
ധ്യാനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
2. ധ്യാനത്തിനു €5 രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
3. പെൻ / പെൻസിൽ & നോട്ട്ബുക്ക് കൊണ്ടുവരിക.
4. ലഘുഭക്ഷണം നൽകുന്നതായിരിക്കും.

തുടര്‍ന്ന് ജൂലൈ 03ന് വൈകിട്ട് 6 മണിക്ക് വി.തോമാശ്ളീഹായുടെ (ദുക്റാന) തിരുനാൾ ആഘോഷിക്കപ്പെടുന്നൂ.

കളിയും ചിരിയും പാട്ടും പ്രാർത്ഥനയും വിചിന്തനവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസ പരിശീലന ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.