അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹംഗരിക്കുന്നവരെ ചിതറിച്ചു (Luke :1 :51 )

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം

ഡബ്ലിൻ: സീറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക  ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യിൽ വച്ച് നാല് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.

ഫെബ്രുവരി മാസം 21 വ്യാഴാഴ്ച 3 മുതൽ 6 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായും, ഫെബ്രുവരി 22 വെള്ളിയാഴ്ച 7 മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായും, ഫെബ്രുവരി 23 ശനിയാഴ്ച പരീക്ഷയ്ക്ക് ഒരുങ്ങുന്ന 10,11,12 ക്ലാസുകളിലെ കുട്ടികൾക്കായും, ആദ്യകുർബാനയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കായും പ്രത്യേകം ധ്യാനം നടത്തുന്നതാണ്.

രാവിലെ 9:30 മുതൽ 5 വരെ നടത്തുന്ന ധ്യനത്തിൻ്റെ രജിസ്ട്രേഷൻ www.syromalabar.ie വെബ് സൈറ്റിൽ PMS ൽ ആരംഭിച്ചുകഴിഞ്ഞു.  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 18 നു മുമ്പ് രജിസ്ട്രർ ചെയ്യണം. 5 യൂറോ ആണു രജിസ്ട്രേഷൻ ഫീസ്. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ, പ്രഥമ ദിവ്യകാരുണ്യത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാൻ വി. കുർബാനയോടും, ആരാധനയോടും,  പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Fr. Clement , Fr. Rajesh & Fr. Roy