Set your affection on things above, not on things on the earth. (Colossians 3:2)

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സീറോ മലബാർ ക്രമത്തിൽ ഈ വർഷം അറുപത്തഞ്ചോളം കുട്ടികളാണു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു.

ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് മൂന്ന്മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലും, ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 നു താല സെൻ്റ്. മാർക്ക്സ് ദേവാലയത്തിലും അന്നേദിവസം വൈകിട്ട് 3 നു ബ്രേ സെൻ്റ്. ഫെർഗാൾസ് ദേവാലയത്തിലും, മെയ് 4 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഹൺസ്ടൗൺ സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ ബ്ലാഞ്ചർഡ്സ്ടൗൺ കുർബാന സെൻ്ററിലെ കുട്ടികൾക്കായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും.

മെയ് 4 ശനിയാഴച ഉച്ചക്ക് 12 നു ഫിബ്സ്ബൊറോ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിലും മെയ് 6 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബ്ലാക്ക് റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിലും കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടക്കും.

സ്വോർഡ്സ് കുർബാന സെൻ്ററിലെ കുട്ടികൾ മെയ് 12 ഞായറാഴ്ച 2:30 നു റിവർ വാലി സെൻ്റ് ഫിനിയൻസ് ദേവാലയത്തിൽവച്ച് ഈശോയെ സ്വീകരിക്കും.

കുട്ടികളുടെ പ്രഥമ കുമ്പസാരം താല ഫെർട്ടകയിൻ ചർച്ച് ഓഫ് ഇൻക്രാനേഷനിൽ നടന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത ചടങ്ങുകൾക്ക് സീറൊ മലബാർ സഭാ ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. റവ. ഡോ. ജോസഫ് വള്ളനാൽ, ഫാ. ടോമി പാറാടിയിൽ തുടങ്ങിയ വൈദീകരും സംബന്ധിച്ചു.