This is my commandment that ye love one another, as I have loved you. (John 15:12)

ഡബ്ലിൻ സീറോ മലബാർ സഭയിൽ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ സീറോ മലബാർ സഭയിൽ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ  പൂർത്തിയായി

ഡബ്ലിൻ : ലോകരക്ഷകൻ്റെ പിറവിയുടെ ഓർമ്മ പുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ ഡബ്ലിൻ സീറോ മലബാർ സഭയിൽ പൂർത്തിയായി. ഇരുപത്തിയഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും, ഉപവി പ്രവർത്തനങ്ങൾക്കും ശേഷം ക്രിസ്തുമസിനായി ഒരുങ്ങുന്ന വിശ്വസികൾക്ക് ഡബ്ലിനിലെ ഒട്ടുമിക്ക കുർബാന സെൻ്ററുകളിലും വി. കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡബ്ലിനിലെ പന്ത്രണ്ടു കുർബാന സെൻ്ററുകളിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും പിറവിതിരുനാൾ തിരുക്കർങ്ങളും നടത്തപ്പെടും. താലയിൽ ഡിനേഷനിൽ വിശുദ്ധ കുർബാന നടക്കും. കൂടാതെ ക്രിസ്മസ് ദിവസമായ തിങ്കളാഴ്ച രാവിലെ 11 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. നാവനിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ ഡിസംബർ 24 നു വൈകിട്ട് 4 മണിക്കും, റിയാൾട്ടോ ഔർ ലേഡിക്കും ക്രിസ്സ്തുമസ് കുർബാന നടത്തപ്പെടും.ബ്യൂമൗണ്ട് സെൻ്റ് വിയാനി കാത്തോലിക് ചർച്ചിൽ വൈകുന്നേരം 8.30 നും, ബ്ലാക്ക്റോക്കിലെ ചർച്ച ഓഫ് ദി ഗാർഡിയൻ എയ്ഞ്ചൽസിലും, ഫിസ്‌ബൊറോ ഔർ ലേഡി ഓഫ് വിക്ടറിസ്‌ കത്തോലിക് ചർച്ചിലും വൈകിട്ട് 9 :30 നും തിരുപ്പിറവിയുടെ കർമങ്ങൾ ഉണ്ടായിരിക്കും. ബ്രേയിലെ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വൈകിട്ട് 10 .30 തിനാണു ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തപ്പെടുക. ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ തിരുഹൃദയ ദേവാലയത്തിലും,

ലെസ്സ്ലിപ് സെൻ്റ് ചാൾസ് ബോറമോ ദേവാലയത്തിലും രാത്രി 11 മണിക്ക് തിരുപിറവിയുടെ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അത്തായി മുഖ്യദൂതൻ മിഖായേൽ പള്ളിയിലും, സോർഡസ് സെൻ്റ് ഫിനിയൻസ് ദേവാലയത്തിലും വൈകിട്ട് 11 :30 ന് തിരുപ്പിറവി ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ക്രിസ്മസ് കുർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു