Blessed are the meek for they shall inherit the earth. (Matthew 5:5)

ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഗസ്റ്റ് 15ന് ഫിൻഗ്ലാസ്സിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിന്റെ  സ്വർഗ്ഗാരോപണ തിരുനാൾ ആഗസ്റ്റ് 15ന് ഫിൻഗ്ലാസ്സിൽ

ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ ദൈവമാതാവ് ആത്മശരീരത്തോടെ സ്വര്‍ഗത്തിലേക്ക് കരേറ്റപെട്ടതിനെ അനുസ്മരിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിൻഗ്ലാസ്സ് St. Cansis പള്ളിയിൽ വച്ച് വൈകിട്ട് 5.30ന് കൊണ്ടാടുന്നു. ഫാ. ആന്റണി നല്ലുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

നമ്മുടെ ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമർപ്പിച്ചു പ്രാർത്ഥിക്കും. 9 മാസ് സെന്ററുകളിൽ നിന്നും മുഴുവൻ കത്തോലിക്കാവിശ്വാസികളേയും നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാൻനും, പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും സ്നേഹപൂർവ് വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ എന്നിവർ അറിയിച്ചു