But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഗസ്റ്റ് 15ന് ഫിൻഗ്ലാസ്സിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഗസ്റ്റ് 15ന് ഫിൻഗ്ലാസ്സിൽ

ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിൻഗ്ലാസ്സ് സെൻ്റ് കാൻസീസ് ദേവാലയത്തിൽ ആഘോഷിക്കുന്നു. (St. Canice’s, Main Street Finglas, Dublin, D11 T97T). വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമർപ്പിച്ചു പ്രാർത്ഥിക്കും. പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു