To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് 19 ശനിയാഴ്ച ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് 19 ശനിയാഴ്ച ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധയൌസേപ്പിതാവിന്റെ മരണത്തിരുനാൾ 2016 മാർച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.
അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന ദിവ്യബലിയർപ്പണം ,ദിവ്യബലിക്ക് ശേഷം വിശുദ്ധ യൌസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാൾ നേർച്ച എന്നീതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.

വിശുദ്ധ യ ൗസേപ്പിതാവിനോടുള വണക്ക മാസം ആചരിക്കുന്ന ഈ പ്രാർത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും പ്രർതനാപൂർവകമായ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആൻറണി ചീരംവേലിൽഎന്നിവർ അറിയിച്ചു . വിശുദ്ധ കുർബാന മദ്ധ്യേ ബഹു .ഫാ. ജോസഫ്‌ വെള്ളനാൽ OCDതിരുനാൾ സന്ദേശം നൽകുന്നതാണ്

വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)