For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യ കാർമ്മികൻ

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ  കുർബ്ബാനയുടെ  ആഘോഷപൂർവ്വമായ സ്വീകരണം,  ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യ കാർമ്മികൻ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലാബാർ സഭയിൽ ഈ മാസം വിവിധ മാസ്സ് സെന്ററുകളിൽ കുട്ടികളുടെ വിശുദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം നടത്തപ്പെടുന്നു. തിരുകർമ്മങ്ങൾക്ക് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് നേതൃത്വം നൽകും.

Solemn Reception of Holy Eucharist

and Parish Feast Day Celebrations

Tallaght – 14th Saturday 2018: 10. 00 am

St. Mark’s Church, Springfield, Tallaght.

St. Joseph’s – 14th Saturday 2018: 02.00 pm
Church of the Guardian Angels, Newtownpark Avenue, Blackrock.

Blanchardstown – 15th Sunday 2018 : 01.00 pm
St. Brigid’s Church, Blanchardstown, Dublin 15

Swords – 15th Sunday 2018 : 04.00 pm
St. Finian’s Church, Rivervalley, Swords.

Lucan – 28th Saturday 2018: 02.00 pm
Divine Mercy Church, Lucan.

Phibsborough – 29th Sunday 2018 : 02.00 pm
St. Canice’s Church, Finglas, Dublin 11.

വിവിധ മാസ്സ് സെന്ററുകളിലായി 60 ഓളം കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. മാസ്സ് സെൻറർ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്. തിരുക്കർമ്മങ്ങളിലും സ്നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.