Let not your heart be troubled: ye believe in God, believe also in me. (John 14:1)

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ ബുധനാഴ്ച്ച ബൂമോണ്ടിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ   വിശുദ്ധ അന്തോണിസിന്റെ  തിരുനാൾ ബുധനാഴ്ച്ച ബൂമോണ്ടിൽ

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ “പാദുവീയം 2018” ജൂൺ 13 ബുധനാഴ്ച്ച ബുമോണ്ട് ചർച്ച ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔർ ലോർഡ് ദേവാലയത്തില്‍ (The Church of the Nativity of Our Lord, Montrose Park, Beaumont, Dublin 5) വച്ച് ആഘോഷപൂർവം കൊണ്ടാടുന്നു . വൈകിട്ട് 5.00 ന് ജപമാലയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് 5.30 ന് മോൺ. ആന്റണി പെരുമായൻ അച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ തിരുനാൾ സന്ദേശവും നൽകും. ഫാ. ആന്റണി ചീരംവേലിൽ MST യുടെ നേതൃത്വത്തിൽ ലദീഞ്ഞും തുടർന്ന് പ്രദിക്ഷണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

നമ്മുടെ ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കും. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് അറിയിച്ചു.