സകറിയായും എലിസബത്തും ദൈവത്തിന്റെ മുന്‍പില്‍ നീതിനിഷ്ടരൂം കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിതം അനുസരിക്കുന്നവരും ആയിരുന്നു. (Luke : 1 : 6 )

ഡബ്ലിൻ സീറോ മലബാർ സഭയിൽ സംയുക്ത തിരുനാൾ ആഘോഷം ഓഗസ്റ്റ് 23 ഞായറാഴ്ച്ച

ഡബ്ലിൻ സീറോ മലബാർ സഭയിൽ സംയുക്ത തിരുനാൾ ആഘോഷം ഓഗസ്റ്റ് 23 ഞായറാഴ്ച്ച

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 23 ന് ഞായറാഴ്ച്ച സാഘോഷം കൊണ്ടാടുന്നു.

തിരുനാളിനോട്‌ അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’നടത്തപ്പെടും.

ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ ഓർഡിനേറ്റർ മോണ്‍.ആന്റണി പെരുമായൻ മുഖ്യ കാർമികത്വം വഹിക്കുന്ന തിരുനാൾ കുർബാനയിൽ ,ഫാ. വില്ലി (മേരി ഇമ്മാകുലേറ്റ് ദേവാലയം), ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലിൽ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. തിരുനാളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.
കിസാൻ തോമസ്‌ (പി ആർ ഓ ഡബ്ലിൻ സീറോ മലബാർ സഭ)
Inchicore2015