ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 29 ന് ബ്യൂമോണ്ട് അർടൈൻ ഹാളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ  29 ന് ബ്യൂമോണ്ട് അർടൈൻ ഹാളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 29 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1.00 ന് ഹാളിനു സമീപമുള്ള സെൻറ് ജോൺ വിയാനി ദേവാലയത്തിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക്‌ തുടക്കമാകും. തുടർന്ന് 2 മണിക്ക് ആർട്ടൈൻ ഹാളിൽ ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഡബ്ലിൻ അതിരൂപതയുടെ എപിസ്കോപൽ വികാർ മോൺസിഞ്ഞോർ ജോൺ ഡോളൻ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ (കപ്പൂച്ചിൻ) മുഖ്യാതിഥിയായിരിക്കും.
ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം നടത്തിയ പരീക്ഷയിൽ സോണൽതലത്തിൽ ഉന്നതവിജയം കൈവരിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ലീവിങ് സെർട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും തദ്ദവസരത്തിൽ ആദരിക്കുന്നു. സമ്മാനാർഹരായവർ സെപ്റ്റംബർ 30 ന് ഞാ യറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട്മണിക്ക് മുൻപായി ബൈബിൾ കലോത്സവ വേദിയിൽ എത്തിച്ചേരേണ്ടതാണ്.
ഈവർഷം വിവാഹത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ബൈബിൾ കലോത്സവവേദിയിൽ ആദരിക്കുന്നു

പൊതുസമ്മേളനത്തെ തുടർന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് അവതരിപ്പിക്കപ്പെടും. ഡബ്ലിന്‍ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.

പൊതുയോഗത്തിലേയ്ക്കും, കലോത്സവസന്ധ്യയിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സാഭാനേതൃത്വം അറിയിച്ചു.