Judge not, that ye be not judged. (Matthew 7:1)

ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ ഓൺലൈനിലൂടെ പങ്കാളികളാകാം.

ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ ഓൺലൈനിലൂടെ പങ്കാളികളാകാം.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക് അവസരം ഒരുങ്ങിയിരിക്കുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി സാമ്പത്തിക സഹായം നൽകുവാനും, അതോടൊപ്പം വാർഷിക വരിസംഖ്യ നൽകുവാനും, വിശുദ്ധ കുർബാന, ഒപ്പീസ് ബുക്ക് ചെയ്യുവാനും സൗകര്യമൊരുക്കിയിരിക്കുന്നു.

വിശ്വാസികൾക്ക് ആത്മീയ സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം സാമൂഹ്യ ഉന്നമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ സഭയുയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളുടെ വിശ്വാസ പരിശീലനത്തിലും, അവരുടെ ഉന്നമനത്തിനായുള്ള ഉള്ള വിവിധ പ്രവർത്തനങ്ങളിലുമാണ് സഭയുടെ മുഖ്യ ശ്രദ്ധ. കൂടാതെ ഒട്ടേറെ
ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു.
www.syromalabar.ie എന്ന വെബ്സൈറ്റിലെ ഡോണേഷൻ ലിങ്ക് വഴി സഭയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും.

2019 വർഷത്തെ ഡബ്ലിൻ സോണലിലെയും, കുർബാന സെൻററുകളുടെയും ഓഡിറ്റ് റിപ്പോർട്ട്, മുൻവർഷങ്ങളിലെ പോലെ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ PMS ല്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.