Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന ധ്യാനത്തിന് ശനിയാഴ്ച തുടക്കമാകും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന ധ്യാനത്തിന് ശനിയാഴ്ച തുടക്കമാകും.

ഡബ്ലിൻ സീറോ മലബാർ സഭ യുവജനങ്ങൾക്കായ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യുവജന ധ്യാനം ഒക്ടോബർ 23,24,25 (ശനി, ഞായർ, തിങ്കൾ) തീയതികളിലായി നടക്കും. താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന ധ്യാനത്തിൽ ജൂനിയർ സേർട്ട് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഉച്ചക്ക് 12 മുതൽ വൈകിട്ട് 6:30 വരെയാണു സമയം ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം രജിസ്ട്രേഷൻ മൂലം നിയന്ത്രിച്ചിരിക്കുന്ന ധ്യനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) PMS (parish management system) വഴി രജിസ്ട്രർ ചെയ്യേണ്ടതാണ്. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ധ്യാനം നടക്കുക.

അയർലണ്ടിലെ യുവജന ശുശ്രൂഷാ മേഖലയിൽ പ്രമുഖരായ ഫാ. പാട്രിക് കാഹിലും, ഹോം ഓഫ് മദേഴ്സ് ടീമുമാണ് ധ്യാനം നയിക്കുക. ഈ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കാനുപരിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഇതേ ദിവസങ്ങളിൽ ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രജിസ് ട്രേഷൻ പുരോഗമിക്കുന്നു.

Biju Nadackal
PRO, Syro Malabar Catholic Church, Ireland