Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓശാന തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓശാന തിരുകർമ്മങ്ങൾ

ഡബ്ലിൻ: രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിൻ്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഭക്താദരപൂർവ്വം ആചരിക്കുന്നു. 2022 ഏപ്രിൽ 10 ഞായറാഴ്ച ഓശാന തിരുകർമ്മങ്ങൾ 11 കുർബാന സെൻ്ററുകളിലും നടത്തപ്പെടും. വിശുദ്ധ കുർബനയും, കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും.
വിവിധ കുർബാന സെൻ്ററുകളിലെ തിരുകർമ്മൾ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു

Athy St. Michael the Archangel Church 02:00 PM
Beaumont Church of the Nativity of Our Lord 04:00 PM
Blackrock Church of the Guardian Angels 03:00 PM
Blanchardstown Church of the Sacred Heart of Jesus, Huntstown 09:00 AM
Bray St. Fergal’s Church 02:30 PM
Inchicore Our Lady of the Holy Rosary of Fatima Church, Rialto 11:30 AM
Lucan Divine Mercy Church 03:30 PM
Navan Church of the Assumption of Our Lady, Walterstown 11:30 AM
Phibsborough St. Peter’s Church 02:00 PM
Swords St Finian’s Church, River Valley 03:00 PM
Tallaght Church of the Incarnation, Fettercairn 11:30AM
ഏവര്‍ക്കും ഓശാന തിരുനാളിൻ്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ നേതൃത്വം അറിയിച്ചു.