ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 നു റിയാൽട്ടോയിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 നു റിയാൽട്ടോയിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ അയർലണ്ടിൽ പുതുതായി എത്തിച്ചേർന്ന സഭാഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംഗമം നടക്കുക. കൊവിഡ് കാലയളവിൽ എത്തിച്ചേർന്ന സഭാഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സഭാപ്രവർത്തനങ്ങളെപ്പറ്റി മന:സ്സിലാക്കുന്നതിനും അയർലണ്ടിൽ ഒരു ജീവിതം പടുത്തുയർത്താൻ സഹയകരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സഹായകമാകും.

തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ ഭാഗത്തുനിന്ന് സാധിക്കുന്ന സഹായങ്ങൾ ആവശ്യമായവർക്ക് നൽകുവാനും ഈ സമ്മേളനത്തിലൂടെ പരിശ്രമിക്കുന്നതാണ്. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ഈ സംഗമത്തിനുള്ള പ്രവേശനം സൗജന്യമാണ്. വിവിധ ദേവാലയ കമ്മറ്റി ഭാരവാഹികളുമായോ നോട്ടീസിലുള്ള ഫോൺ നമ്പറുകളിലൊ ബന്ധപ്പെട്ട് ഈ പരിപാടിക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സഭയോട് ചേർന്ന് പരസ്പരം സഹായിച്ച് ഒരുകൂട്ടായ്‌മയിൽ പ്രവർത്തിക്കാനുതകുന്ന ഈ പരിപാടിയിലേയ്ക്ക് 2020 ജനുവരി മുതൽ ഇന്നുവരെ അയർലണ്ടിൽ എത്തിച്ചേർന്ന എല്ലാ വ്യക്തികളേയും കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.