Set your affection on things above, not on things on the earth. (Colossians 3:2)

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസ് ഫെബ്രുവരി 2 നു നടക്കുന്നു.  ഗ്രാൻ്റ് ഫിനാലെ – BIBLIA ‘19 ഫെബ്രുവരി 16 നു റിയാൾട്ടൊയിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസ് ഫെബ്രുവരി 2 നു നടക്കുന്നു.  ഗ്രാൻ്റ് ഫിനാലെ - BIBLIA ‘19 ഫെബ്രുവരി 16 നു റിയാൾട്ടൊയിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വര്ഷം ഫെബ്രുവരി 2 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ മാസ്സ് സെന്ററുകളിൽ വച്ച് നടത്തപ്പെടും. മൂന്നാംക്ലാസിലെ കുട്ടികൾ മുതൽ മാതാപിതാക്കൾ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങൾ നടത്തപ്പെടുക.

സബ് ജൂനിയർ (ക്ലാസ് 3&4) ജൂനിയർ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് വി. ലൂക്കായുടെ സുവിശേഷം 13 മുതൽ 24 വരെ അധ്യായങ്ങളും വി. ഡോമിനിക്ക് സാവിയോയുമാണു വിഷയം. സീനിയർ (ക്ലാസ് 7-9), സൂപ്പർ സീനിയേഴ്സ് (ക്ലാസ് 10-12), ജനറൽ  (മാതാപിതാക്കളും മറ്റുള്ളവരും) വിഭാഗക്കാർക്ക് വി. ലൂക്കായുടെ സുവിശേഷം 13 മുതൽ 24 വരെ അധ്യായങ്ങളിൽനിന്നും, വി. പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനങ്ങളിൽനിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. ലൂയിസ് മാർട്ടിൻ, വി. സെലി മാർട്ടിൻ, വി. തെരേസ ഓഫ് ലിസ്യു എന്നിവരെ പറ്റിയുള്ള  5 മാർക്കിൻ്റെ ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.

ഓരോ വിഭാഗത്തിലും ഡബ്ലിൻ മേഖലയിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് പതിവുപോലെ ട്രോഫി നൽകി ആദരിക്കുന്നതാണ്. യൂണിറ്റുതലങ്ങളിൽ നിന്നു വിജയികളാകുന്നവർക്ക് അതത് യൂണിറ്റുകൾ സമ്മാനങ്ങൾ നൽകുന്നതാണ്.

അഞ്ച് വിഭാഗങ്ങളിൽനിന്നും കുർബാന സെൻ്റർ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർ ഒരു ടീമായി പങ്കെടുക്കുന്ന  ഗ്രാൻ്റ് ഫിനാലെ ‘BIBLIA ‘19’ ഫെബ്രുവരി മാസം 16 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് റിയാൾട്ടോയിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമായിൽ വച്ച് നടത്തുന്നു.

ആകർഷകമായ ഓഡിയോ- വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട  ചോദ്യോത്തര പരിപാടിയുടെ രൂപത്തിലുള്ള മത്സരത്തിൽ   ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു (കുർബാന സെൻ്ററിനു) മാർ തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ, ഡബ്ലിൻ സ്പോൺസർ ചെയ്യുന്ന 500 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥനക്കാർക്ക് സെൻ്റ് പോൾ എവർ റോളിങ്ങ് ട്രോഫിയും റോയൽ കാറ്ററിങ്ങ്, ഡബ്ലിൻ നൽകുന്ന 350 യൂറോയുടെ കാഷ് അവാർഡും, മൂന്നാം സ്ഥനക്കാർക്ക് സെൻ്റ് പാട്രിക് എവർ റോളിങ്ങ്  ടോഫിക്കുപുറമേ CRANLEY CARS, Dublin 22 നൽകുന്ന 250 യൂറോയുടെ കാഷ് അവാർഡും നൽകുന്നതാണ്.

ബൈബിളിനെ അടുത്തറിയാൻ, പഠിക്കാൻ ബൈബിളിനെ സ്നേഹിക്കാൻ, പ്രഘോഷിക്കാൻ ലഭിക്കുന്ന ഈ അവസരം നന്നായി വിനിയോഗിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭാ ചാപ്ലിൻസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:ഫാ. ക്ലമന്റ്   089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705 ജോസ് ചാക്കോ 087 259 5545