A double minded man is unstable in all his ways (James 1:8)

ഡബ്ലിൻ സീറോ മലബാർ സഭയുടെ സംയുക്ത തിരുനാൾ ഭകതിനിർഭരമായി

ഡബ്ലിൻ സീറോ മലബാർ സഭയുടെ സംയുക്ത തിരുനാൾ ഭകതിനിർഭരമായി

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒൻപത് കുർബാന സെൻ്ററുകളും സംയുക്തമായി സഭയിലെ വിശുദ്ധരുടെ തിരുനാളും ഏയ്ഞ്ചൽസ് മീറ്റും ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽവച്ച് ആഘോഷിച്ചു

സെപ്റ്റംബർ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന ആഘോഷമായ സമൂഹബലിയ്ക്ക് റവ. ഡോ. ജോസഫ് വെള്ളനാൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു. വിവിധ കുർബാന സെൻ്ററുകളിൽനിന്ന് ഈവർഷം ആദ്യകുർബാന സ്വീകരിച്ച നൂറോളം കുട്ടികൾ ഏയ്ഞ്ചൽസ് മീറ്റിൽ സംബന്ധിച്ചു. കുട്ടികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു.

വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദിക്ഷണം നടന്നു. തുടർന്ന് സ്നേഹവിരുന്നും നേർച്ച വിതരണവും നടന്നു.

തിരുനാളിനു ഒരുക്കമായി ഓഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് 6:30 നു വിശുദ്ധ കുർബാനയ്കക്കും ലദീഞ്ഞിനും ശേഷം ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാളിനു കൊടിയേറ്റി. തിരുനാൾ ആഘോഷങ്ങൾക്ക് റവ. ഡോ. ക്ലമ്ൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ സോണൽ കമ്മറ്റിയും ഇഞ്ചിക്കോർ ഇടവക കമ്മറ്റിയും നേതൃത്വം നൽകി.