My brethren count it all joy when you fall into diverse temptations (James 1:2)

ഡബ്ലിൻ സീറോ മലബാർ സഭയ്ക് പുതിയ ചാപ്ലയിൻ

ഡബ്ലിൻ സീറോ മലബാർ സഭയ്ക്  പുതിയ ചാപ്ലയിൻ

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി മൂന്നാമത്തെ ചാപ്ലയിൻ ഡബ്ലിനിൽ എത്തിച്ചേർന്നു . 8 വർഷക്കാലമായി ഇരിങ്ങാലക്കുട രൂപതാ ചാൻസിലറായി പ്രവർത്തിച്ചിട്ടുള്ള ഇരിങ്ങാലക്കുട രൂപതാംഗം ഫാ. ക്ലെമന്റ്റ് പാടത്തിപ്പറമ്പിലാണ് ഡബ്ലിനിൽ സേവനമനുഷ്ടിക്കാനായി നിയമിതനായത്.

ഡബ്ലിനിൽ എത്തിച്ചേർന്ന ബഹു. വൈദികനെ നാഷണൽ കോഓർഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, കോര്ക് സീറോ മലബാർ സഭ ചാപ്ലയിൻ ഫാ. സിബി അറയ്ക്കൽ, കൈക്കാരൻ റ്റിബി മാത്യു എന്നിവർ ചേർന്ന് ഡബ്ലിൻ എയർപോർട്ടിൽ സ്വീകരണം നൽകി.