This is my commandment that ye love one another, as I have loved you. (John 15:12)

ഡബ്ലിൻ സീറോ മലബാർ സഭയ്ക് പുതിയ ചാപ്ലയിൻ

ഡബ്ലിൻ സീറോ മലബാർ സഭയ്ക്  പുതിയ ചാപ്ലയിൻ

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലയിൻ ഫാ.രാജേഷ് ജോസഫ് മേച്ചിറാകത്ത് ഡബ്ലിനിൽ എത്തിച്ചേർന്നു. തലശ്ശേരി അതിരൂപതാ അംഗമായ ഫാ.രാജേഷ് 2007 ലാണ് വൈദികപട്ടം സ്വീകരിച്ചത്. Msc(Psychology), MBA (HR & Marketing), Mphil (HR Management) തുടങ്ങി വിഷയങ്ങളിൽ ഉപരിപഠനവും നടത്തിയിട്ടുള്ള അച്ചൻ ചെറുപുഷ്പമിഷൻലീഗ്, AKCC തുടങ്ങി സംഘടനകളുടെ രൂപതാ ഡയറക്ടറായി സേവനമനുഷ്ടിച്ചുവരവേയാണ് ഡബ്ലിനിൽ ശുശ്രുഷ ചെയ്യാനായി നിയമിതനായത്.

ഡബ്ലിനിൽ എത്തിച്ചേർന്ന ബഹു. വൈദികനെ ഫാ. ക്ലെമന്റ്റ് പാടത്തിപ്പറമ്പിൽ, ഡബ്ലിൻ സോണൽ കമ്മറ്റി സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, സോണൽ കമ്മറ്റി അംഗം ജോബി ചാമക്കാല, ടോണി മാത്യു എന്നിവർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.

അഭിവന്ദ്യ സ്റ്റീഫൻ ചിറപ്പണത് ബിഷപ്പിന്റെ അധ്യക്ഷതയിൽ ബ്യൂമോണ്ടിൽ വച്ച് നടന്ന ഡബ്ലിൻ സോണൽ കമ്മറ്റിയുടെയും മാസ്സ് സെന്റർ സെക്രെട്ടറിമാരുടെയും ബ്യൂമോണ്ട് മാസ്സ് സെന്റര് കമ്മറ്റിയുടെയും സംയുക്ത യോഗത്തിൽ ബഹു. അച്ചന് സ്വീകരണം നൽകി. അയർലണ്ട് കോഡിനേറ്റർ മോൺ. ആൻ്റണി പെരുമായൻ, ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.