യുവതി ഗര്‍ഭം ധരിച്ച ഒരു പുത്രനെ പ്രസവിക്കും അവന്‍ ഇമ്മനുവേല്‍ എന്ന്വിളിക്കപെടും.(Isaiah: 7:14)

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലയിൻ

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലയിൻ

ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലയിൻ  ഫാ. റോയി ജോർജ് വട്ടക്കാട്ട് അയര്ലണ്ടിലെത്തിച്ചേർന്നു. ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന അച്ചനെ ഫാ. രാജേഷ് മേച്ചിറാകത്തിന്റെ  നേത്രത്വത്തിൽ എയർപോർട്ടിൽ  സ്വീകരിച്ചു. തുടർന്ന് റിയാൾട്ടോ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന വിവിധ  മാസ്സ് സെന്റർ ഭാരവാഹികളുടെ യോഗത്തിൽ വച്ച് അച്ചനെ മോൺസിഞ്ഞോർ  ആന്റണി പെരുമായൻ, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, സോണൽ കൗൺസിൽ ഭാരവാഹികൾ എന്നിവരുടെ നേത്രത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.
 മാനന്തവാടി രൂപതാ അംഗമായ അച്ചൻ 2006ൽ ആണ് വൈദിക പട്ടം സ്വീകരിച്ചത്. റോമിലെ പൊൻന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യഭ്യാസം നേടിയ അച്ചൻ 2013 മുതൽ മാനന്തവാടി രൂപതയുടെ മതബോധന വിഭാഗത്തിന്റെ ഡയറക്ടർ  ആയി സേവനം അനുഷ്ഠിച്ചുവരുമ്പോഴാണ് അയർലണ്ടിലേക്ക് നിയമിതനായത്.