നമ്മുടെ പിതാക്കന്മ്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതി കളോടും എന്നേക്കുമായി ചെയിത വാഗ്ദാനം അനുസരിച്ച് തന്നെ.(Luke :1 :55 )

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

“ദൈവിക വെളിപാടുകളുടെ നാട് എന്ന നിലക്ക് മധ്യപൂർവ ഏഷ്യ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസജീവിതം ബലപ്പെടുത്തുന്നതിനും ആഴമേറിയ ആത്മീയ അനുഭവം നേടുന്നതിനുമുള്ള തീർത്ഥാടന ലക്ഷ്യമായി മാറി. അവരുടേത് ദൈവത്തിനു വേണ്ടിയുള്ള ആത്മാർത്ഥമായ ദാഹം പ്രകടിപ്പിക്കുന്ന പ്രായച്ഛിത്ത യാത്രകളായിരുന്നു. ബൈബിൾ ദേശങ്ങളിലേക്കുള്ള ഇന്നത്തെ തീർത്ഥയാത്രകൾ ആ പഴയ ചൈതന്യം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. മാനസാന്തരം ലക്ഷ്യമാക്കി പശ്ചാത്താപത്തിന്റെ ചൈതന്യത്തിൽ, ദൈവാന്വേഷണതല്പരരായി, ക്രിസ്തുവിന്റെയും അവൻ്റെ അപ്പസ്തോലന്മാരുടെയും കാൽപ്പാടുകൾ പിൻചെന്നു വിശുദ്ധ സ്ഥലങ്ങളിലേക്ക് നമ്മൾ നടത്തുന്ന തീർത്ഥയാത്രകൾ, തീഷ്ണമായ വിശ്വാസത്തോടെയെങ്കിൽ അത് ക്രിസ്തുശിഷ്യത്വത്തിലേക്കുള്ള ആധികാരികമായ മാർഗമായി മാറും. അത് വിശ്വാസികൾക്ക് ബൈബിൾ ചരിത്രത്തിന്റെ സമൃദ്ധിയിലേക്കുള്ള ശക്തമായ ദൃശ്യാനുഭവം നൽകുന്നതോടൊപ്പം ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വലിയ നിമിഷങ്ങൾ അവരുടെ കണ്ണുകൾക്ക് മുന്നിൽ ചിത്രീകരിക്കുകയും ചെയ്യും” (Pope Benedict XVI, 83, Ecclesia in Medio Oriente).

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു. നമ്മുടെ രക്ഷകനായ ദൈവപുത്രൻ്റെ കാല്പാടുകൾ പതിഞ്ഞ പുണ്യഭൂമിയിലൂടെ രക്ഷാകര സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നടത്തുന്ന തീർത്ഥയാത്രയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ നേതൃത്വം നൽകുന്നു.

2020 മാർച്ച് 21 നു ആരംഭിച്ച് 30 നു സമാപിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിസയും, 3 / 4 സ്റ്റാർ ഹോട്ടലിൽ താമസസൗകര്യവും പ്രഭാത, ഉച്ചഭക്ഷണവും കൂടിയതാണ് സന്ദർശന പാക്കേജ്. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് മാത്രമേ തീർത്ഥയാത്രയുടെ ഭാഗമാകുവാൻ കഴിയൂ. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ, PMS വഴിമാത്രമാണ് ബുക്കിങ്ങ്. കൂടുതൽ വിവരങ്ങൾക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റ് www.syromalabar.ie സന്ദർശിക്കുകയൊ താഴെപ്പറയുന്ന നംബറുകളിൽ ബന്ധപ്പെടുകയൊ ചെയ്യുക. Fr. Rajesh Mechirakathu : 089444268, Seejo Kachappally (Lucan) : 08731975750, Joby John (Blanchardstown) 0863725536, Sunny Mathew (Bray) : 0876257714, Sony Joseph (Tallaght) : 0894982395, Sony Joseph (Beaumont) 0876721284, Joy Thomas (Swords) 0879345514, Jose Sebastian (Phibsborough) 0879655313, Jose Pallipatt (Blackrock) 0872194170, Saliamma Pious (Iinchicore) 0894377637.
കര്‍ത്താവിന്റെ നാട് സന്ദര്‍ശിച്ച് വലിയൊരു ദൈവാനുഭവം സ്വന്തമാക്കാനും ബൈബിളിലെ ദൈവത്തിന്റെ മനുഷ്യരക്ഷാപദ്ധതികളെക്കുറിച്ച് ആഴമായി മനസിലാക്കുവാനും, അതുവഴി. വിശ്വാസത്തില്‍ ഏറെ ആഴപ്പെടാനും അനുഗ്രഹപ്രദമായ ഒരു ആത്മീയ അനുഭവമാക്കാനും ഈ തീർത്ഥാടാനത്തിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ അറിയിച്ചു.

Holy Land Tour 2020

Download itinerary