ഡബ്ലിൻ സീറോ മലബാർ സഭ തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിനു ആചരിക്കുന്നു. ‘BEANNACHT’ (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്ന തിരുനാൾ മെയ് ഒന്നിനു വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോടെ താലാ ഫെർട്ടകയിൻ ചർച്ച് ഓഫ് ഇൻ ക്രാനേഷനിൽ വച്ച് ആചരിക്കും. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. വിശുദ്ധ കുർബാനക്ക് ശേഷം വാഹനങ്ങൾ വെഞ്ചരിക്കുന്ന കർമ്മവും ഉണ്ടായിരിക്കും.
ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്നവരാണ് തൊഴിലാളികൾ. തൊഴിലിൻ്റെ മാഹാത്മം മന:സ്സിലാക്കുവാനും, ദൈവം നൽകിയ വലിയ അനുഗ്രഹമാണ് തൊഴിലെന്ന് തിരിച്ചറിഞ്ഞ് ദൈവത്തിനു നന്ദി പറയുവാനും, ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11 : 28). എന്ന ക്രിസ്തുവിൻ്റെ വചനം അനുസരിച്ച് നമ്മുടെ തൊഴിലിടങ്ങളെ, അവിടുത്തെ വിഷമങ്ങളെ ദൈവത്തിനു സമർപ്പിച്ച് പ്രാർത്ഥിക്കാനുമായി ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.