I can do all things through Christ which strengthen me. (Philippians 4:13)

ഡബ്ലിൻ സീറോ മലബാർ സഭ നടത്തിയ വേദപാഠ സ്കോളർഷിപ്‌ പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

ഡബ്ലിൻ സീറോ മലബാർ സഭ നടത്തിയ വേദപാഠ സ്കോളർഷിപ്‌ പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

ഡബ്ളിൻ: സീറോ മലബാർ സഭയുടെ അയർലണ്ടിലെ ചാപ്ലൈൻസിയുടെ പത്താം വർഷത്തിൽ ആദ്യമായി സഭയുടെ വിശ്വാസ പരിശീലന വിഭാഗം ഡബ്ലിൻ രൂപതാ തലത്തിൽ നടത്തിയ വേദപാഠ പരീക്ഷയിൽ വിവിധ ക്ലാസ്സുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കോളര്ഷിപ്പിനും സമ്മാനത്തിനും അർഹരായവരെ സെപ്റ്റംബർ 18 ന് ബ്യൂമൌണ്ട് ആർട്ടെയിൻ ഹാളിൽ നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ വച്ച് ആദരിക്കുന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാകുട്ടികൾക്കും നന്ദി പറയുകയും സമ്മാനാർഹരായവർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. സമ്മാനാർഹരായവർ സെപ്റ്റംബർ 18 ഞായറാഴ്ച ഉച്ചക്ക് 2.30 ന് മുൻപായി ബൈബിൾ കലോത്സവ വേദിയിൽ സന്നിഹിതരാകേണ്ടതാണെന്ന് ചാപ്ളൈയിൻസ് ഫാ.ആൻറണി ചീരംവേലിൽ ,ഫാ.ജോസ് ഭരണികുളങ്ങര
എന്നിവർ അഭ്യർത്ഥിച്ചു.

img-20160917-wa0012

വാർത്ത : കിസ്സാൻ തോമസ് P R O