അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാഷിച്ചു . ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാക്ഗിയവതി എന്ന് പ്രകീര്‍തിക്കും. (Luke : 1 : 48 )

ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതി  കാലോചിതമായി നവീകരിച്ച് മുന്നോട്ട്

ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതി  കാലോചിതമായി നവീകരിച്ച് മുന്നോട്ട്

ഉപജീവനത്തിനും, ഉന്നത വിദ്യാഭ്യാസത്തിനുമായി അയർലണ്ടിൽ കുടിയേറി, ഇവിടെ താമസിക്കുന്ന വ്യക്തികൾക്ക്  ആകസ്മികമായി സംഭവിക്കുന്ന മരണത്തിൽ കുടുംബാംഗങ്ങളെ  അത്മീകമായും, സാമ്പത്തികമായും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ  സഭയുടെ ആഭിമുഖ്യത്തിൽ  ജനപങ്കാളിത്തത്തോടെ  ആരംഭിച്ച  സമിതിയാണ്  ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതി.

ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതി  നിലവിൽ വന്നിട്ട് അധികകാലം ആയിട്ടില്ലെങ്കിലും നിങ്ങൾ ഓരോരുത്തരും  ഈ  സമിതിക്കും സമിതിയുടെ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായുംപ്രാർത്ഥനയായും,    നല്കിയ പിന്തുണ അഭിനന്ദനാർഹാമാണ്.  നിങ്ങളുടെ പിന്തുണയ്ക്ക്‌  സമിതിയുടെ പേരിൽ  നന്ദി  അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

പ്രവാസികളായി അയർലണ്ടിൽ എത്തിയ നമ്മൾ ആദ്യകാലങ്ങളിൽ സംഭവിച്ച  മരണങ്ങളിൽ, ആ അവസ്ഥയെ  എങ്ങിനെ നേരിടണം എന്ന് അറിയാതെ  പരിഭ്രമിച്ചുവെങ്കിലും നാം ഒന്നടങ്കം അവരെ സഹായിക്കുവാൻ സന്നദ്ധരായി. സഹായധനമായി ലഭിക്കുന്ന തുകയ്ക്ക് വ്യക്തതയും കൃത്യതയും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ  2011 ലാണ് ഇന്ന് നിലവിലിരിക്കുന്ന  മരണാനന്തര സഹായ സമിതി ഡബ്ലിൻ സീറോ മലബാർ  സഭയുടെ ആഭിമുഖ്യത്തിൽ  ആരംഭിച്ചത്.

2014 നവംബറിൽ കോർക്കിലെ യോളിൽ സംഭവിച്ച ആകസ്മിക മരണത്തിൽ സഭ അനുശോചനം രേഖപെടുത്തുകയും സമിതിയുടെ പേരിലുള്ള ശേഷിക്കുന്ന സഹായധനം Funeral  Home ലെ ചിലവിലേക്കായി നല്കുകയും ചെയ്തതോടെ സമിതിയുടെ പേരിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും അവസാനിച്ചു.  നിലവിലുള്ള ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതിയും അതുമായി ബന്ധപെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും  ഇതോടെ അവസാനിച്ചതായി രേഖാമൂലം പൊതുജനത്തെ ഈയവസരത്തിൽ അറിയിക്കുന്നു.

ഡബ്ലിൻ സീറോ മലബാർ  ചാപ്ലൈൻസ്, സഭായോഗം  (Church Council), മരണാനന്തര സഹായ സമിതി  അംഗങ്ങൾ  എന്നിവർ  സംയുക്തമായി പുറപ്പെടുവിക്കുന്ന ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതിയി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദവിവരം താഴെ ചേർക്കുന്നു.

death relief fund

ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതിയുടെ നിലവിലിരുന്ന നിയമാവലി കാലാനുസൃതമായി  പരിഷ്കരിച് ജനസേവനത്തിനും  ജീവകാരുണ്യ പ്രവർത്തനത്തിനുമായി പുതിയ രൂപത്തിലും ഭാവത്തിലും 2015 ലെ പുതുവർഷദിനം മുതൽ ‘Dublin  Syro Malabar Church Death Relief  Fund’  എന്ന പേരിൽ നിലവിൽ വരുന്നതാണ്. അയർലണ്ടിൽ നിയമാനുസൃതം നിവസിക്കുന്ന  മലയാളിയായ ഏതൊരു വ്യക്തിയുടെയും   മരണത്തിൽ  കുടുംബത്തിന് താങ്ങാകുവാൻ ,  സഹയഹസ്തമെത്തിക്കുവാൻ  സഭ ബദ്ധശ്രദ്ധയാണ് . ‘Dublin  Syro Malabar Church Death Relief  Fund’  എന്ന പേരിൽ നവീകരിച്ച  നിയമാവലി സഭയുടെ  വെബ്‌ സൈറ്റിൽ (www, syromalabar,ie) ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

ഡബ്ലിൻ സീറോ മലബാർ  സഭ മരണാനന്തര സഹായ സമിതി അവസാനിച്ചതിന് ശേഷം 2014 നവംബറിൽ ആർഡിയിൽ  സംഭവിച്ച ആകസ്മിക മരണ സമയത്ത് ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ്സ് സെന്ററുകളിലെ ഭാരവാഹികൾ ഡബ്ലിനിൽ നിന്നും സമാഹരിച്ച തുകയും  കോർക്കിലെ സമൂഹംനല്കിയ തുകയും ചേർത്ത് ആർഡിയിലെ  കുടുംബത്തിന് സഹായധനമായി Funeral Home ലെചിലവ്  വഹിക്കുകയുണ്ടായി.   ശേഷിക്കുന്ന തുക  പുതുതായി നിലവിൽ  വരുന്ന ‘Dublin  Syro Malabar Church Death Relief  Fund’  ന്റെ ആരംഭതുകയായി വകയിരുത്തുവാൻ ഡബ്ലിൻ സീറോ മലബാർ സഭായോഗം തീരുമാനമെടുത്തു.

പ്രിയപെട്ടവരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങൾക്ക് അനുശോചനവും പ്രാർത്ഥനകളും അറിയിക്കുന്നു.  നാളിതു വരെ നിങ്ങൾ ഓരോരുത്തരും സമിതിക്ക്  നല്കിയ സേവനത്തിനും, ഈ  സമിതി രൂപികരിക്കുവാനും പ്രവർത്തനം ആരംഭിക്കാനും സഹായിച്ച എല്ലാവരോടും  നന്ദി പറയുന്നതോടൊപ്പം  പുതുവർഷത്തിൽ   നിലവിൽ വരുന്ന ‘Dublin  Syro Malabar Church Death Relief  Fund’  നും നിങ്ങളുടെ ഓരോരുത്തരുടെയും പങ്കാളിത്തവും സഹകരണവും പ്രോത്സാഹനവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.