ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

ഡബ്ളിൻ സീറോമലബാർ ചർച്ചിന്റെ യുവജനവിഭാഗമായ “യൂത്ത് ഇഗ്നൈറ്റി”നു വേണ്ടി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ഡബ്ളിൻ സീറോമലബാർ ചർച്ചിന്റെ യുവജനവിഭാഗമായ "യൂത്ത് ഇഗ്നൈറ്റി"നു വേണ്ടി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായയൂത്ത്‌ ഇഗ്‌നെറ്റ് ഡബ്ലിനിൽ ഉള്ള ഒൻപതു മാസ്സ്സെന്റേഴ്‌സിലെ യുവജനങ്ങൾക്കായി ചാരിറ്റി , ഹോപ്പ് , ഫെയ്ത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ഷോർട്ട് ഫിലിമിനെക്കുറിച്ചുള്ള
നിബന്ധനകൾ താഴെ കൊടുക്കുന്നു.

1. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക്‌ തനിയെയോഅല്ലെങ്കിൽ ഗ്രൂപ്പ് ആയോ മത്സരത്തിൽ
പങ്കെടുക്കാം.

2. സീറോ മലബാർ സഭയുടെ ധാർമ്മികതയിൽ ഉറച്ചുനിൽക്കുന്ന സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

3. വിഷയം – FAITH , HOPE , CHARITY എന്നിവയിൽ ഒരെണ്ണമോ അല്ലെങ്കിൽ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സൃഷ്ടികൾ ആവാം.

4. SHORT FILM ദൈർഘ്യം15 മിനുട്ടോ അതിൽ കുറവോ ആയിരിക്കണം.

5. ഈ മത്സരത്തിൽ ഭാഷ നിബന്ധനകൾ ഇല്ല. മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഭാഷഇല്ലാതെയോ ഫിലിം ഉണ്ടാക്കാം. മലയാളമോ ഇംഗ്ലീഷോഅല്ലാത്ത ഭാഷകൾ ഉപയോഗിച്ചാൽ ഇംഗ്ലീഷ് SUBTITLES നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.

6. സമർപ്പിക്കുന്ന shortfilms HD Quality യിൽഉള്ളതായിരിക്കണം.

7. സമർപ്പിക്കുന്ന shortfilms മറ്റു streaming sites (youtube ,Vimeo, etc.) യിൽ അപ്‌ലോഡ് ചെയ്യാൻ പാടില്ലാത്തതാണ്.

8. സമർപ്പിക്കുന്ന SHORT FILM , SOUND TRACK BGM മുതലായവ സമർപ്പിക്കുന്ന team ന്റെ സ്വന്തം ആയിരിക്കണം. മറ്റൊരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ copy right ഉള്ള art work ഉപയോഗിക്കാൻ പാടില്ല.

9. സമർപ്പിക്കുന്ന short film കൾ youth Ignite ന്റെ ഫിലിംഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നതാണ്.

10. വിവിധ ഇനങ്ങളിൽ ഒന്നാമത് എത്തുന്ന films നുഅവാർഡുകൾ നല്കപ്പെടുന്നതാണ്.

11. SHORT FILMS സമർപ്പിക്കേണ്ട അവസാന തീയതി 30 ഒക്ടോബര് 2016 ആണ്

12. വിശദ വിവരങ്ങൾക്ക് youth ignite co ordinator ബിനുആന്റണി – ഫോൺ – 0876929846
ഇ-മെയിൽ – binuantonyk@yahoo .com

എല്ലാ മാസ്സ് സെന്റെറുകളിലെ യവതീ യുവാക്കളേയും ഡബ്ളിൻ സീറോ മലബാർ ചർച്ച് സംഘടിപ്പക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് ക്ഷണിക്കുന്നതായി ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

youthIgnite