Let not your heart be troubled: ye believe in God, believe also in me. (John 14:1)

ഡബ്ളിൻ സീറോമലബാർ സഭയിൽ സംയുക്ത തിരുന്നാൾ ആഘോഷവും, ഏയ്ഞ്ചൽസ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ളിൻ സീറോമലബാർ സഭയിൽ സംയുക്ത തിരുന്നാൾ ആഘോഷവും, ഏയ്ഞ്ചൽസ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു
ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.
തിരുനാളിനോട്‌ അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’നടത്തപ്പെടും.

ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
കാരുണ്യത്തിന്റെ ഈ ജൂബിലി വർഷത്തിൽ അയർലണ്ടിലെ സീറോമലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 9 മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാവിശ്വാസികളേയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)
commonfeast1