ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളും ഏയ്ഞ്ചൽ മീറ്റും ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു
അയർലണ്ടിലെ കുടിയേറ്റത്തിന്റെ പത്താം വർഷത്തിൽ ദൈവത്തിന് നന്ദിപറയാനും സഭയിലെ വിശുദ്ധരുടെ മാധ്യസ്ഥം അപേക്ഷിക്കാനും ഡബ്ലിനിലെ സഭാ വിശ്വസികളെല്ലാവരും ഒരു കുടുംബമായി ഇഞ്ചിക്കോർ പരിശുദ്ധ മാതാവിൻറെ ദേവാലയത്തിൽ ഒരുമിച്ചുകൂടുന്നു
ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ചർച്ചിൽ ഓഗസ്റ് 28 ഞായറാഴ്ച്ച ഉച്ചകഴിഞ് 2 .30 നു മദ്‌ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നു.. ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ പോൾ കല്ലൻ മുഖ്യ അഥിതി ആയിരിക്കും.ഫാ.ഹാൻസ് പുതിയകുളങ്ങര M S T ( S M Chaplain Our Lady of Lourdes Church, London, U .K ) തിരുനാൾ കുർബാനയ്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’നടത്തപ്പെടും.
ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
സംയുക്ത തിരുന്നാൾ ആഘോഷങ്ങളിലേക്ക് 9 മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാ വിശ്വാസികളും പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)