Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

ഡബ്ളിൻ സീറോമലബാർ സഭയുടെ ദശവത്സരാഘോഷങ്ങളോടനുബന്ധിച്ച് വേദപാഠ കുട്ടികളുടെ സ്കോളർഷിപ്പ് പരീക്ഷ സെപ്റ്റ: 3 ന് താലായിൽ

ഡബ്ളിൻ സീറോമലബാർ സഭയുടെ ദശവത്സരാഘോഷങ്ങളോടനുബന്ധിച്ച് വേദപാഠ കുട്ടികളുടെ സ്കോളർഷിപ്പ് പരീക്ഷ സെപ്റ്റ: 3 ന് താലായിൽ

ഡബ്ളിൻ: കാരുണ്യത്തിന്റെ ഈ ജൂബിലി വർഷത്തിൽ അയർലണ്ടിലെ സീറോമലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആദ്യമായി 9 മാസ് സെന്ററുകളിൽ നിന്നും 2016 ലെ വേദപാഠ വാർഷിക പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്ക് നേടിയ അഞ്ചാം ക്ളാസ്സ് മുതലുള്ള കുട്ടികൾക്ക് വേണ്ടി സ്കോളർഷിപ്പ് പരീക്ഷ ഒരുക്കുന്നു.

താല സ്പ്രിങ് ഫീൾഡ് സെന്റ്:മാർക്സ്
ദേവാലയത്തിലെ സ്കൌട്ട് ഹാളിൽ വച്ച് സെപ്റ്റംബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. രണ്ടു മണിക്കൂർ ആണ് പരീക്ഷയുടെ ദൈർഘ്യം.

കുട്ടികൾ പഠിക്കേണ്ട ഭാഗങ്ങൾ:

1. അതാതു ക്ളാസ്സിലെ പാഠപുസ്തകത്തിലെ മുഴുവൻ അദ്ധ്യായങ്ങളിൽ നിന്നും 70% മാർക്കിന്റെ ചോദ്യങ്ങൾ.

2. വി.പാട്രിക്,വി.അൽഫോൻസാമ്മ,വി.എവുപ്രസ്യാമ്മ,വി.കുര്യാക്കോസ് ഏലിയാസ് എന്നീ 4 വിശുദ്ധരെ ആസ് പദമാക്കി 10% ചോദ്യങ്ങൾ.

3. AD 52 മുതൽ 1407 വരെയുള്ള സഭയുടെ ചരിത്രത്തെ ആസ്പദമാക്കി 10% ചോദ്യങ്ങൾ.

4. വി.മത്തായിയുടെസുവശേഷത്തിലെ 16,17 എന്നീ രണ്ടു അദ്ധ്യായങ്ങളിൽ നിന്നും 10% മാർക്കിന്റെ ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുന്നത്.

ഓരോ ക്ളാസ്സിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ഉണ്ടായിരിക്കുമെന്നും, വിജയികൾക്ക് സെപ്റ്റംബർ 18 ന് നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ വച്ച് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിക്കുമെന്നും ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലൈൻസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോസ് ഭരണിക്കുളങ്ങര (089) 974 1568
ഫാ. ആന്റെണി ചീരംവേലിൽ (089) 453 8926
ബിനു ജോസ് (087) 741 3439
കുറിപ്പ്: സഭാചരിത്രത്തെക്കുറിച്ചുള്ള വെബ് സൈറ്റ് ലിങ്ക് (website link)താഴെ കൊടുത്തിരിക്കുന്നു.

http://www.syromalabarchurch.in/syro-malabar-church-cronology.php

വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)