Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ആദ്യവെള്ളി ശുശ്രുഷകള്‍ക്ക് ഓഗസ്റ്റ് മാസം 7 തീയതി 6 pm നു തക്കല (Syro-Malabar Catholic Eparchy of Thuckalay Kanyakumari District, Tamil Nadu, South India) രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് മുഖ്യകാര്‍മ്മികന്‍ ആയിരിക്കും.

താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ശുശ്രുഷകളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ എല്ലാ സഭാ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നു.

അഭിവന്ദ്യ ജോര്‍ജ് രാജേന്ദ്രന്‍ പിതാവിനെ നേരില്‍ കാണാനും തക്കല മിഷന്‍ രൂപതക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും സഹായിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.

ഫാ. ജോസ് ഭരണികുളങ്ങര
ഫാ .ആന്റണി ചീരംവേലില്‍

Syro Malabar Chaplains Dublin