Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്‌ ജോർജ്ജ് വലിയമറ്റം പിതാവ് അയർലണ്ട് സന്ദർശ്ശിക്കുന്നു .

തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്‌ ജോർജ്ജ് വലിയമറ്റം പിതാവ് അയർലണ്ട് സന്ദർശ്ശിക്കുന്നു .

പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ ജോർജ്ജ് വലിയമറ്റം പിതാവ് നവംബർ 27 വെള്ളിയാഴ്ച്ച ഡബ്ളിനില്‍ എത്തുന്നു.
27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച്‌ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നൽകും .ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലയിന്മാരായ .ഫാ .ആന്റണി ചീരംവേലിൽ ,ഫാ . ജോസ് ഭരണിക്കുളങ്ങര എന്നിവർ സഹകാർമ്മികത്വം വഹിക്കും.

ദിവ്യബലിയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും ,പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും നവംബർ 27 വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ്‌ അറിയിച്ചു.