Judge not, that ye be not judged. (Matthew 7:1)

താലയില്‍ വചനപ്രഘോഷണവും വലിയ ആഴ്ച്ചതിരുക്കര്‍മങ്ങളും


ഡബ്ലിന്‍ സിറോ മലബാര്‍ സഭ എല്ലാ വര്‍ഷവും നടത്തിവരുന്ന വാര്‍ഷിക ധ്യാനവും വലിയ ആഴ്ച ആചരണവും 2013 മാര്‍ച്ച്‌   28,29,30 (പെസഹവ്യാഴം, ദു:ഖവെള്ളി , ദു:ഖശനി) തിയ്യതികളില്‍ താല ചര്‍ച്ച്‌  ഓഫ് ദ ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍  സംയുക്തമായി  ആചരിക്കപെടുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 5.00 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പെസഹവ്യഴാഴ്ച (മാര്‍ച്ച് 28) ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ആചരിക്കപെടുന്നതിനാല്‍ അന്നേ ദിവസം 4.00 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളു. ധ്യാനദിവസങ്ങളില്‍ 9.30 മുതല്‍ 11.15 വരെ ഉള്ള വിഭാഗത്തിന് ശേഷം 11.30 മുതല്‍ വലിയ ആഴ്ച തിരുകര്‍മങ്ങള്‍ ആചരിക്കപെടും. കാഞ്ഞിരപിള്ളി  അണക്കര ധ്യാനകേന്ദ്ര  ഡിറക്റ്റര്‍ ഡൊമിനിക്  വാളംമനാല്‍ അച്ഛനാണ്  ധ്യാനം നയിക്കുന്നത്. ധ്യാനത്തിലും വലിയ ആഴ്ച തിരുകര്‍മങ്ങളിലും പങ്കുചേര്‍ന്ന് ഹൃദയനവീകരണം പ്രാപിച്ച്, നൂതന സൃഷ്ടിയായി കുടുംബത്തിലും, സമൂഹത്തിലും, രാഷ്ട്രത്തിലും പ്രഭ ചൊരിയുന്ന വ്യക്തികളായി മാറുവാന്‍ വിശ്വാസികള്‍ ഏവരെയും  ക്ഷണിക്കുന്നതായി സീറോ മലബാര്‍  സഭ ചാപ്ലൈന്‍സ്  ഫാ. മാത്യു അറക്കപറമ്പില്‍, ഫാ. മനോജ്‌ പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.