If ye love me, keep my commandments. (John 14:15)

താലയില്‍ വാര്‍ഷികധ്യാനവും വലിയ ആഴ്ച്ചതിരുക്കര്‍മങ്ങളും


താല ചര്‍ച്ച്‌  ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ 2013 മാര്‍ച്ച്‌  28,29,30 തിയ്യതികളില്‍ (പെസഹവ്യാഴം, ദു:ഖവെള്ളി , ദു:ഖശനി) ദിവസങ്ങളില്‍ വാര്‍ഷികധ്യാനവും വലിയ ആഴ്ച്ചതിരുക്കര്‍മങ്ങളും സംയുക്തമായി ആചരിക്കപെടുന്നു. കാഞ്ഞിരപിള്ളി  അണക്കര ധ്യാനകേന്ദ്ര  ഡിറക്റ്റര്‍ ഡൊമിനിക്  വാളംമനാല്‍ അച്ഛനാണ്  ധ്യാനം നയിക്കുന്നത്.ധ്യാനത്തില്‍  പങ്കെടുത്ത് ചിന്തകള്‍ ദൈവീകതയില്‍ നിറയ്ക്കാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികള്‍  ഓരോരുത്തവരെയും, ക്ഷണിക്കുന്നതായി സീറോ മലബാര്‍  സഭ ചാപ്ലൈന്‍സ്  ഫാ. മാത്യു അറക്കപറമ്പില്‍, ഫാ. മനോജ്‌ പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.