To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച

താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച

ഡബ്ളിൻ : താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16
ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 8.30 വരെ ഭക്ത്യാദരാഘോഷപൂർവ്വം കൊണ്ടാടുകയാണ്.
രാവിലെ 10 ന് താലാ കിൽനമനയിലുള്ള സെൻറ്.കെവിൻസ് ദേവാലയത്തിൽ റവ.ഫാ. പ്രിൻസ് മേക്കാടിന്റെ മുഖ്യകാര്‍മ്മി കത്വത്തില്‍ ആഘോഷമായ തിരുന്നാൾ പാട്ടുകുര്‍ബ്ബാനയും കുർബ്ബാന മദ്ധ്യേ ഫാ. ക്രൈസ്റ്റ് ആനന്ദ് തിരുന്നാൾ സന്ദേശവും നൽകും.

തിരുന്നാൾ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക് 1 മണി മുതൽ കിൽനമന ആഡിറ്റോറിയത്തിൽ വച്ച് തിരുവോണാഘോഷവും വാർഷികപൊതുയോഗവും ആരംഭിക്കുന്നു.
തിരുവോണസദ്യയോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുന്നു തുടർന്ന് പൊതുസമ്മേളനം, വിവിധ കലാ കായിക മത്സരങ്ങൾ, കലാസന്ധ്യ, താല സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന ബൈബിൾ നാടകം ‘സമാഗമം’ എന്നിവ അരങ്ങേറും.

ആഘോഷപരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വൈകിട്ട് 8 മണിക്ക് സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിക്കുന്നതാണ്.
തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും തുടർന്ന് നടക്കുന്ന തിരുവോണാഘോഷ പരിപാടികളിലും പങ്കെടുക്കുവാൻ ഏവരെയും
സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ MST എന്നിവർ അറിയിച്ചു