Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

തിരുനാളും, ആദ്യകുർബാന സ്വീകരണവും, ഇടവകദിനവും ബ്ലാക്ക്റോക്കിൽ മെയ് 6 തിങ്കളാഴ്ച

തിരുനാളും, ആദ്യകുർബാന സ്വീകരണവും, ഇടവകദിനവും ബ്ലാക്ക്റോക്കിൽ മെയ് 6 തിങ്കളാഴ്ച

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാക്ക് റോക്ക് സെൻ്റ്. ജോസഫ് കുർബാന സെൻ്ററിൽ സഹരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മെയ് മാസ വണക്കവും, വിശുദ്ധ ഗീവർഗീസ്സ് സഹദായുടെ തിരുനാളും, ഇടവക ദിനവും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സംയുക്തമായി മെയ് 6 നു നടത്തപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുകർമ്മങ്ങൾക്ക് ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികനായിരിക്കും.

തിരുനാളിനോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും, മേരി, ജോർജ്ജ്, ഗീവർഗ്ഗീസ്, വർഗ്ഗീസ് നാമധാരികളെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥിനയും ഉണ്ടായിരിക്കുന്നതാണ്.

ബ്ലാക്ക് റോക്ക് സീറൊ മലബാർ കമ്യൂണിറ്റിയിലെ ആരോൺ ബിനു, ഡാനിയേൽ സുനിൽ, ഡെവിൻ കെ. ജോജൊ, ജോവാൻ ജോസ്, ജോഹാന ജെൽസൻ, ലിയോണ ജിജു. ഒലിവർ ലിൻ മോൻ, ഒലീവിയ ലിൻ മോൻ എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തുന്നു. ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിലെ തിരുകർമ്മങ്ങളെ തുടർന്ന് സെൻ്റ് ആൻഡ്രൂസ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കുന്നു.

തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.