ഡബ്ലിൻ സീറോ മലബാർ സഭ പതിവായി നടത്തിവരുന്ന വലിയ ആഴ്ചയിലെ ധ്യാനം ഈ വർഷം കൂടുതൽ ആളുകൾക്ക് പങ്കെടുക്കുവാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ പുന:ക്രമീകരിച്ച് മൂന്ന് സെൻ്ററുകളിൽ മൂന്ന് അവസരങ്ങളിലായി നടത്തുന്നു
ബ്രേ, ബ്ലാക്ക്റോക്ക്, താലാ കുർബാന സെൻ്ററുകളിലെ ആളുകളെ പ്രധാനമായും ഉദ്ദേശിച്ച് ഏപ്രിൽ 13, 14 (ശനി, ഓശാന ഞായർ) തീയതികളിൽ താലായിലുള്ള Church of the Incarnation, (Fettercairn, Kilcarrig Ave, Fettercairn, Dublin 24) ദേവാലയത്തിൽ വച്ച് രാവിലെ 10 മണിമുതൽ 5 വരെ വചനപ്രഘോഷണവും, ഞായറാഴ്ച (11-5) ഉച്ചകഴിഞ്ഞ് ഓശാന തിരുകർമ്മങ്ങളളും നടത്തുന്നു.
സോർഡ്സ് ,ബ്യൂമൗണ്ട്,, ബ്ലാഞ്ചർഡ് ടൗൺ കുർബാന സെൻ്ററുകൾക്കായി ബ്ലാഞ്ചർഡ്സ് ടൗണിലെ, Church of the Sacred Heart of Jesus (Huntstown Way, Clonsilla) ദേവാലയത്തിൽ വച്ച് ഏപ്രിൽ 16,17 തീയതികളിൽ (ചൊവ്വാ, ബുധൻ) വൈകിട്ട് 5 മുതൽ 9 വരെ ധ്യാനം നടത്തുന്നു. ഇഞ്ചിക്കോർ, ഫിബ്സ്ബൊറൊ, ലൂക്കൻ കുർബാന സെൻ്ററുകളെ ഉദ്ദേശിച്ച് ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ (ഏപ്രിൽ 19, 20) ധ്യാനവും അന്നേദിവസത്തെ തിരുകർമ്മങ്ങളും നടത്തുന്നു. പാമേഴ്സ് ടൗണിലുള്ള Palmerstown Sport Complex ൽ ആണ് ധ്യാനം നടക്കുക. സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ധ്യാനം നയിക്കുന്നത്.
ധ്യാന ദിവസങ്ങളിൽ പതിവ്പോലെ കുമ്പസാരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
ബ്രേ, ബ്ലാക്ക്റോക്ക്, താലാ സെൻ്ററുകൾ സംയുക്തമായി താലായിലെ ധ്യാന കേന്ദ്രത്തിൽവച്ചും മറ്റ് ആറു കുർബാന സെൻ്ററുകളിൽ പതിവ്പോലെയും ഓശാന തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
പെസഹാ വ്യാഴത്തെ തിരുകർമ്മങ്ങൾ എല്ലാ കുർബാന സെൻ്ററുകളിലും നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ദു:ഖവെള്ളി, വലിയശനി ദിവസങ്ങളിലെ തിരുകർമ്മങ്ങൾ മൂന്നു സബ് സോണുകളിലായി ക്രമീകരിച്ചിരിക്കുന്നു. താലായിലെ ഫെർട്ടകെയിൻ ദേവാലയത്തിൽ (Church of the Incarnation, Fettercairn) രാവിലെ പത്ത് മണിക്കും , ബ്ലാഞ്ചർഡ്സ്ടൗണിലെ ക്ളോൺസില്ല തിരുഹൃദയ ദെവാലയത്തിൽ (Church of Sacret Heart of Jesus, Closnsilla) രാവിലെ 9 മണിക്കും, ലൂക്കനിൽ പാമേഴ്സ് ടൗണിൽ നടക്കുന്ന ധ്യാനത്തിനൊപ്പം തിരുകർമ്മങ്ങൾ നടക്കും.
ഈസ്റ്റർ തിരുകർമ്മങ്ങ്ൾ എല്ലാ കുർബാന സെൻ്ററുകളിലും ക്രമീകരിച്ചുവരുന്നു.
വിശദമായ സമയക്രമം പിന്നാലെ അറിയിക്കുന്നതാണ്.
വചന പ്രഘോഷണ ശുശ്രൂഷയിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും നോമ്പിൻ്റെ ചൈതന്യത്തോടെ ക്രിസ്തുവിൻ്റെ പീഠാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ച് തിരുസഭയുടെ ഏറ്റവും വലിയ തിരുനാളായ ഈസ്റ്റർ തിരുനാൾ ആഘോഷിക്കാനായി ഒരുങ്ങാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഡബ്ലിനിലേയും സമീപ പ്രദേശങ്ങളിലേയും മുഴുവൻ വിശ്വാസികൾക്കും ധ്യാനത്തിലും വാർഷിക കുമ്പസാരത്തിലും പങ്കെടുക്കുവാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ വർഷത്തെ ധ്യാനം മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിൽ, ദിവസങ്ങളിൽ, സമയങ്ങളിൽ നടത്തുന്നത്. താങ്കളുടെ ജോലിസമയം ക്രമീകരിച്ച് ഏതെങ്കിലും ഒരു സെൻ്ററിൽ നടക്കുന്ന ധ്യാന ശുശ്രൂഷയിലും, അനുരഞ്ജന ശുശ്രൂഷയിലും പങ്കെടുക്കുമല്ലോ! ഒരു പുതിയ ഉണർവോടെ, പുതിയ മനുഷ്യനായി ഈവർഷത്തെ ഈസ്റ്റർ നമ്മുക്ക് ആഘോഷിക്കാം