Set your affection on things above, not on things on the earth. (Colossians 3:2)

നാല്പതാം വെള്ളിയാഴ്ച ബ്രേ ഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

നാല്പതാം വെള്ളിയാഴ്ച ബ്രേ ഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ വിശുദ്ധ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി 2022 ഏപ്രിൽ 8 വെള്ളിയാഴ്ച വൈകിട്ട് കൃത്യം അഞ്ചിന് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും.

കുരിശിൻ്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് നാലുമണിക്ക് ബ്രേ കില്ലാർണി റോഡിലുള്ള സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിച്ച് ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേയ്ക്ക് നടക്കുന്ന കുരിശിൻ്റെ വഴി പ്രാർത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.