My brethren count it all joy when you fall into diverse temptations (James 1:2)

നാവനിൽ നിത്യസഹായ മാതാവിൻ്റെ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

നാവനിൽ നിത്യസഹായ മാതാവിൻ്റെ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

അയർലണ്ട് : ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു.

ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച നാവൻ ജോൺസ്ടൗൺ നേറ്റിവിറ്റി ദേവാലയ അങ്കണത്തിൽ ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെ തിരുനാളിനു തുടക്കമായി. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. ജോസഫ് ഓലിയക്കാട്ട് വചന സന്ദേശം നൽകി. ഫാ. മൈക്കിൾ കാഹിൽ (വികാരി, ജോൺസ്ടൗൺ പള്ളി), ഫാ. ഷിൻ്റോ, ഫാ. പോൾ ( സെൻ്റ്. പോൾസ് മൈനൂത്ത്) എന്നിവരും സഹകാർമ്മികരായിരുന്നു. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദിക്ഷണം നടന്നു.

പൗരോഹത്യത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന ജോൺസ്ടൗൺ പള്ളി വികാരി ഫാ. മൈക്കിൾ കാഹിലിന് ഉപഹാരം സമ്മാനിച്ചു. അയർലണ്ടിലെ സേവനം പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ഫാ. പോളിനു സീറോ മലബാർ സമൂഹത്തിൻ്റെ യാത്രയയപ്പ് നൽകി. വിവാഹത്തിൻ്റെ 25,15 വാർഷികം ആഘോഷിക്കുന്ന ദമ്പതിമാരേയും തദ്ദവസരത്തിൽ അനുമോദിച്ചു.

നാവൻ സെൻ്റ്. മേരീസ് ദേവാലയ ആഡിറ്റോറിയത്തിൽ സൺഡേ സ്കൂൾ വാഷികം നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. തുടന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. സ്നേഹവിരുന്നോടെ തിരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.