Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ – ലിമെറിക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി

‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍  2017’ - ലിമെറിക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി

ലിമെറിക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്കിൽ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി .
ലിമറിക് റേസ് കോഴ്സില്‍ 2017 ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷൻ നടക്കുക.ഈ വർഷത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ റെവ.ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് നയിക്കുന്നത്. കൺവെൻഷനോ
ടനുബന്ധിച്ച് സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . സെഹിയോണ്‍ മിനിസ്ട്രി
യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും.

ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി എല്ലാ കുടുംബങ്ങളുടെയും
പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍
റവ. ഫാ.റോബിന്‍ തോമസ്
അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.റോബിന്‍ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),ജോജോ ദേവസി(0877620925),
യാക്കോബ് മണവാളന്‍ (0874100153) എന്നിവരുമായി ബന്ധപ്പെടുക .

വാര്‍ത്ത: റോബിന്‍ ജോസഫ് (പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് )