ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

നോക്ക് തീർഥാടനം ,അയർലണ്ട് സീറോ മലബാർ സഭയുടെ ദശാബ്ദി ആഘോഷം മെയ്‌ 21 ശനിയാഴ്ച

നോക്ക് തീർഥാടനം ,അയർലണ്ട് സീറോ മലബാർ സഭയുടെ ദശാബ്ദി ആഘോഷം മെയ്‌ 21 ശനിയാഴ്ച

ഡബ്ലിന്‍ : കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016”.

പ്രവാസ ദേശത്ത് സീറോ മലബാർ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ രാവിലെ 10.45 ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ആഘോഷ പരിപാടികൾക്ക് ഭദ്രദീപം കൊളുത്തുന്നു .തുടർന്നു നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും സമ്മേളനത്തിനും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്കും.
തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വര്‍ണാഭമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും ,പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോല്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ (കോര്‍ക്ക്) എന്നിവരുടേയും അയര്‍ലണ്ടില്‍ സഭാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന മറ്റു വൈദീകരുടെയും,സഭാസമിതികളുടെയും, യൂണിറ്റ് തല ഭാരവാഹികളുടെയും നേതൃത്വത്തില്‍ മേയ് 21 ലെ നോക്ക് തീര്‍ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങള്‍ക്കും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും , ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ത്ഥിച്ചു.
വാർത്ത:കിസാൻ തോമസ്‌-0876288906 (പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

nokePlgm2016