If ye love me, keep my commandments. (John 14:15)

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ബഹു. ജോസ് ഭരണികുളങ്ങര അച്ചന് യാത്രയയപ്പും ബ്ലാഞ്ചസ്‌ടൗണിൽ

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും  ബഹു. ജോസ് ഭരണികുളങ്ങര അച്ചന് യാത്രയയപ്പും ബ്ലാഞ്ചസ്‌ടൗണിൽ

ഡബ്ലിൻ: സീറോ മലബാർ സഭ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ്സ് സെന്ററിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ 2018 ഒക്ടോബർ 21 ഞായറാഴ്ച്ച Huntstown സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് 3 ന് തിരുനാൾ കുർബാന തുടർന്ന് ലദീഞ്, പരിശുദ്ധ കുർബാനയുടെ വാഴ് വ് , പ്രദിക്ഷണം, നേർച്ച എന്നിവ ഉണ്ടായിരിക്കും.

കഴിഞ്ഞ അഞ്ചര വർഷക്കാലം ബ്ലാഞ്ചസ്‌ടൗൺ സീറോ മലബാർ സഭയെ ആത്‌മീയമായി നയിച്ച ജോസ് ഭരണികുളങ്ങര അച്ചന് അന്നേ ദിവസം സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകുന്നു.

ആഘോഷമായ തിരുനാൾ സമൂഹ ബലിയിലും പ്രദിക്ഷണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും, പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവർ അറിയിച്ചു