Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും, ഇടവക തിരുനാളും ലൂക്കനിൽ

പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും,  ഇടവക തിരുനാളും ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ കുർബ്ബാന സെൻററിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും സകല വിശുദ്ധരുടെ തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു. 2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ആരാധനയും, ജപമാലയും, ലദീഞ്ഞും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന. നൊവേനയ്ക്ക് ശേഷം നേർച്ചയും ഉണ്ടായിരിക്കും.

ഭക്തി നിർഭരമായ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ PMS വഴി രജിസ്റ്റർ ചെയ്യണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഈ തിരുനാളിൻ്റെ ലൈവ് സ്ട്രീമിങ്ങ് ലഭ്യമാണ്.