Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 23 ന് ഇഞ്ചികോറിൽ

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത  തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 23 ന് ഇഞ്ചികോറിൽ

ഡബ്ലിൻ: സീറോ മലബാർ സഭ ഇഞ്ചിക്കോർ മാസ്സ് സെന്ററിൽ സെപ്റ്റംബർ 23 – ാം തീയതി ഞായറാഴ്ച്ച പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്തിപൂർവ്വം കൊണ്ടാടപ്പെടുന്നു.

ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ബഹുമാനപ്പെട്ട ആന്റണി ചീരംവേലിൽ അച്ചൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, ലദീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു.

കഴിഞ്ഞ 3 വർഷക്കാലം ഇഞ്ചിക്കോർ കൂട്ടായ്മയെ ആത്മീയമായി നയിച്ചതും, വളർത്തിയതുമായ ബഹുമാനപ്പെട്ട ആൻ്റണി ചീരംവേലിൽ അച്ചനു സ്നേഹനിർഭരമായ യാത്രയയപ്പും നൽകും.
വൈകിട്ട് 4.30 ന് നടക്കുന്ന വാർഷിക ആഘോഷപരിപാടികളിൽ ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ മുഖ്യാഥിതി ആയിരിക്കും.വിവിധ കലാപരിപാടികളും സമ്മാനദാനവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേർന്ന് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും തുടർന്ന് നടക്കുന്ന സൺ‌ഡേ സ്കൂൾ വാർഷിക ആഘോഷപരിപാടികളിലും പങ്കെടുക്കുവാനും ഏവരെയും
സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ എന്നിവർ അറിയിച്ചു