Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ വിശുദ്ധ കുർബാന, ആരാധന, അഖണ്ഡ ജപമാല

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ വിശുദ്ധ കുർബാന, ആരാധന, അഖണ്ഡ ജപമാല

ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 2020 ഒക്ടോബർ 7 ബുധനാഴ്ച റിയാൾട്ടോ ഒൗർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാന (ലത്തീൻ), തുടർന്ന് ദിവ്യകാരുണ്യ ആരാധനയും വൈകിട്ട് ആറുവരെ അഖണ്ഡ ജപമാലയും. വൈകീട്ട് ആറുമണിയുടെ വിശുദ്ധ കുർബാനയോടെ (മലയാളം) തിരുനാൾ സമാപിക്കുന്നു. സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴിയും, റിയട്ടോ ചർച്ച് ടിവി സർവീസ് വഴിയും (www.syromalabar.ie or http://churchservices.tv/rialto) ഓൺലൈനായി ആയി തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.