For whosoever shall call upon the name of the Lord shall be saved. (Romans 10:13)

പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവുമായ തോമസ് തറയിൽ പിതാവ് അയർലണ്ടിൽ എത്തിച്ചേർന്നു. കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 27, 28, 29 തീയ്യതികളിൽ.

പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവുമായ തോമസ് തറയിൽ പിതാവ് അയർലണ്ടിൽ എത്തിച്ചേർന്നു.  കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 27, 28, 29 തീയ്യതികളിൽ.

ഡബ്ലിൻ: 2018 ഒക്ടോബര്‍ 27, 28, 29, (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപ്പെടുന്ന കുടുംബ നവീകരണധ്യാനം നയിക്കുവമായി ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ തോമസ് തറയിൽ പിതാവ് അയർലണ്ടിൽ എത്തിച്ചേർന്നു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബിഷപ്പ് അറിയപ്പെടുന്ന വചനപ്രഘോഷകനും ധ്യാനഗുരുവും കൂടിയാണ്.

ഡബ്ലിനിൽ എത്തിച്ചേർന്ന പിതാവിനെ ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, സാജു മേൽപറമ്പിൽ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു. ബിഷപ്പ് അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ ബലിക്കും മറ്റ് ആത്മീയ ശുശ്രൂഷകളിലും പങ്കെടുക്കും.

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവർക്ക് 4 വിഭാഗങ്ങളായാണ് ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25 ന് മുൻപ് ചെയ്യേണ്ടതാണ്.