അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാഷിച്ചു . ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാക്ഗിയവതി എന്ന് പ്രകീര്‍തിക്കും. (Luke : 1 : 48 )

പ്രളയ ദുരന്തം ഡബ്ലിൻ സീറോ മലബാർ സഭ 4.179 മില്ലൃൻ രൂപ (41.79 ലക്ഷം) കൈമാറി

പ്രളയ ദുരന്തം ഡബ്ലിൻ സീറോ മലബാർ സഭ 4.179 മില്ലൃൻ രൂപ (41.79 ലക്ഷം) കൈമാറി

ഡബ്ലിൻ : കേരളത്തിലെ പ്രളയം ദുരന്തം ബാധിച്ച മേഖലകളിൽ ഡബ്ലിൻ സീറോ മലബാർ സഭ 41,79,270  രൂപയുടെ സഹായം കൈമാറി. ഇടുക്കി, ചങ്ങനാശ്ശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ 40 കുടുബങ്ങൾക്കാണ് 1 ലക്ഷം രൂപയുടെ സഹായഹസ്തം നൽകിയത്. അതാത് രൂപതകളിൽ സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴിയാണ് ജാതി മത ഭേദമന്യേ അർഹതപ്പെട്ട കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്. കൂടാതെ,  179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും.
വിവിധ മാസ്സ് സെന്ററുകളിലെ ഒരു ദിവസത്തെ ഞായറാഴ്ച്ച പിരിവ്, കേക്ക് സെയിൽ, ടിൻ കളക്ഷൻ, നാടകം, റെക്സ്ബാൻഡ് ഷോ, സ്നേഹപൊതി, ഐറിഷ് പള്ളികളിൽ ബക്കറ്റ് കളക്ഷൻ തുടങ്ങി വിവിധ പദ്ധതികളിലൂടെ സമാഹരിച്ച തുകയാണിത്. ഡബ്ലിൻ സീറോ മലബാർ സഭ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതികളാണ് നടപ്പിൽ വരുത്തികൊണ്ടിരിക്കുന്നത്. 
എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ പിന്നിലെന്നും, ഈ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച, സഹകരിച്ച  ഏവരേയും നന്ദിയോടെ ഓർക്കുന്നതായും, ശേഖരിച്ച ഓരോ നാണയത്തുട്ടും പല കുടുംബങ്ങളുടെയും സ്വപ്നം പൂവണിയുവാൻ സഹായകരമാകട്ടെയെന്നു പ്രാർത്ഥിക്കുന്നതായും ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.