ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

പ. കന്യകാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഓക്ടോബർ 11 ഞായറാഴ്ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

പ. കന്യകാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഓക്ടോബർ 11 ഞായറാഴ്ച്ച  ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

ഇഞ്ചിക്കോർ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും, കുടുംബ യുണിറ്റുകളുടെ സംയുക്ത വാർഷികവും ഓക്ടോബർ 11 ഞായറാഴ്ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഓക്ടോബർ 11 ഞായറാഴ്ച്ച വയ്കുന്നേരം 3.30 ന് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛൻ ),ഫാ .വിനോദ് കുര്യൻ തേനാട്ടിൽ IC,ഫാ .ആന്റണി ചീരംവേലിൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ദിവ്യ ബലിയിൽ ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛൻ ) തിരുനാൾ സന്ദേശം നൽകും.ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 45 ന് വാർഷികദിനാഘോഷ പരിപാടികൾ റവ .ഫാ .ജോസ് ഭരണിക്കുളങ്ങര ഉത്ഘാടനം നിർവഹിക്കും .തുടർന്ന് വാർഷിക പൊതുയോഗം ,കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ ,സമ്മാനദാനം തുടർന്ന് സ്നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും .ഈ തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്ചേരുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

Inchicorefeast2015