A double minded man is unstable in all his ways (James 1:8)

ഫാദർ ബിനോജ് മുളവരിക്കലിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

ഫാദർ ബിനോജ്  മുളവരിക്കലിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത്‌ കോഓർഡിനേറ്റർ ഫാദർ ബിനോജ് മുളവരിക്കൽ 25 , 26 തീയതികളിൽ താലയിലുള്ള ബൊഹെർണാബ്‌റീന St Annes പള്ളിയിൽ Burning Bush ധ്യാനം നടത്തുന്നതിനായി ഡബ്ലിനിൽ എത്തിച്ചേർന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്‌നെറ് ആണ് Burning Bush ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.
ഡബ്ലിൻ എയർപോർട്ടിൽ ഫാദർ ബിനോജ് മുളവരിക്കലിനെ സീറോ മലബാർ ചാപ്ലൈൻസ് ഫാദർ ജോസ് ഭരണികുളങ്ങര, ഫാദർ ആന്റണി ചീരംവേലിൽ, സഭാ സെക്രെട്ടറി ജോൺസൻ ചക്കാലക്കൽ, ട്രീഷറർ ടിബി മാത്യു, മാഗസിൻ എഡിറ്റർ സാജു മേല്പറമ്പിൽ, യൂത്ത്‌ ആനിമേറ്റർ ബിനു ആന്റണി എന്നിവർ ചേർന്ന് സ്വീകരിച്ചു.
Burning Bush ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോർഡിനേറ്റർസ് അറിയിച്ചു. ഇനിയും പേര് രജിസ്റ്റർ ചെയ്യുവാനുള്ളവർക്കു www.syromalabar.ie എന്ന വെബ്‌സൈറ്റിൽ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെ സൗകര്യം ഉണ്ടായിരിക്കും എന്നും കോർഡിനേറ്റർസ് അറിയിച്ചു.